സംസ്ഥാനത്തു പലേടത്തും രണ്ടാംഡോസിനുള്ള കോവിഷീൽഡ് വാക്സിൻ കിട്ടാതായിട്ടു ഏതാനും ദിവസങ്ങളായി. കുത്തിവെപ്പ്‌ കേന്ദ്രങ്ങളുടെ വിവരം പ്രധാന പത്രങ്ങളിലൂടെ  ദിവസേന ജില്ലാ ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. എന്നാൽ, ഏതു വാക്സിൻ എവിടെ കിട്ടുമെന്ന് അറിയാൻ അതിരാവിലെ  ടാക്സിക്കൂലിയും കൊടുത്ത്‌ ഒട്ടേറെ ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലും കയറി ഇറങ്ങണം. കോവിൻ പോർട്ടൽ മിക്കപ്പോഴും വാക്സിൻ ഇല്ലെന്ന വിവരമാണ് തരിക. അഥവാ ബുക്കിങ്‌ കിട്ടിയാൽത്തന്നെ ഏതു വാക്സിനാണെന്നറിയാൻ നിർവാഹമില്ല. അതിന്‌ രാവിലത്തെ ഊരുചുറ്റൽ അനിവാര്യം. ഡി.എം.ഒ. ഓഫീസിലെ നിർദിഷ്ട ഫോൺ രാവിലെ തിരക്കിലായിരിക്കും. പിന്നീട് വിളിച്ചാൽ അവരുടെ നിസ്സഹായാവസ്ഥയെ കുറിച്ച് കേൾക്കാം.