മന്ത്രി കെ.ടി. ജലീൽ ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയതായി തെളിഞ്ഞെന്നും അദ്ദേഹത്തിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും ലോകായുക്ത റിപ്പോർട്ടിൽ പറഞ്ഞതായി  വാർത്ത കണ്ടു. 
മന്ത്രിസഭയെന്നത് കൂട്ടുത്തരവാദിത്വമുള്ള ഭരണസംവിധാനമാണല്ലോ?  ആ നിലയ്ക്ക്, ജലീലിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിക്കും ധാർമിക ഉത്തരവാദിത്വമില്ലേ? പണ്ട് തീവണ്ടി അപകടമുണ്ടായപ്പോൾ ധാർമിക ഉത്തരവാദിത്വത്തിന്റെ പേരിൽ റെയിൽവേമന്ത്രിയായിരുന്ന ലാൽ ബഹാദുർ ശാസ്ത്രി മന്ത്രിസ്ഥാനം രാജിവെച്ചകാര്യം ഓർത്തുപോകുന്നു!