തമിഴ്‌നാട്‌ സർക്കാർ ചെയ്തതുപോലെ കേരളസർക്കാരും പാവപ്പെട്ട കർഷകർ വിവിധ ബാങ്കുകളിൽ നിന്നെടുത്ത കാർഷികവായ്പകൾ എഴുതിത്തള്ളുന്നതിനുവേണ്ട നിയമനടപടികൾ സ്വീകരിക്കണം. പലിശയും കൂട്ടുപലിശയും വായ്പത്തുകയും ചേർന്നുള്ള ഭീമമായ സംഖ്യ തിരിച്ചടയ്ക്കാൻ കഴിയാതെ നാമമാത്രമായ കൃഷിയുള്ളവൻ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിച്ചുപോയെങ്കിൽ കുറ്റപ്പെടുത്താനാവില്ല. കാലാവസ്ഥാവ്യതിയാനംമൂലമുണ്ടായ കൃഷിനാശവും കോവിഡ്‌ പ്രതിസന്ധിയും കണക്കിലെടുത്ത്‌ ഓരോ കൃഷിക്കാരനെയും അവന്റെ കുടുംബത്തെയും കൈപിടിച്ചുസഹായിക്കാൻ സർക്കാർ കനിവുകാണിക്കണം.