ആഴക്കടൽ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട്‌ ‘മാതൃഭൂമി’ ലേഖികയുടെ  ചോദ്യങ്ങളോടുള്ള എൻ. പ്രശാന്തിന്റെ പ്രതികരണം  അറപ്പുളവാക്കുന്നതായിരുന്നു എന്നുപറയാതെ വയ്യ. ചോദ്യംചോദിച്ചാൽ ഉത്തരം പറയേണ്ടത്‌ മാന്യമായ ഭാഷയിലാണ്‌. ‘കളക്ടർ ബ്രോ’ ഉത്തരം പറഞ്ഞത്‌ പ്രാകൃതമായ ഭാഷയിലാണെന്ന്‌ പത്രം വായിച്ചതിൽനിന്ന്‌ മനസ്സിലായി.
സമൂഹത്തിന്റെ ഉന്നതശ്രേണിയിലിരിക്കുന്ന ഉദ്യോഗസ്ഥർ മാന്യമായ ഭാഷ ഉപയോഗിക്കുന്നില്ലെങ്കിൽ അത്തരക്കാർ ആ സ്ഥാനം അലങ്കരിക്കാൻ  അയോഗ്യരാണ്‌. പത്രപ്രവർത്തനം അന്വേഷണാത്മകമാണ്‌. ചോദ്യങ്ങൾക്ക്‌ കൃത്യമായ ഉത്തരംനൽകുന്നില്ലായെങ്കിൽ ആ ചോദ്യം ബാക്കിയാവും!