സംസ്ഥാനത്തെ വിവിധ പോലീസ്‌ സ്റ്റേഷനുകൾ, കോടതിപരിസരങ്ങൾ, ഫോറസ്റ്റ്‌ ഓഫീസ്‌, എക്സൈസ്‌ ഓഫീസ്‌, റവന്യൂ ഓഫീസ്‌ എന്നിവയുടെ സമീപപ്രദേശങ്ങളിലൊക്കെ പൊതുവായി കാണുന്നതാണ്‌ വിവിധയിനം വാഹനങ്ങൾ മഴയും വെയിലുമേറ്റ്‌ തുരുമ്പെടുത്ത്‌ നശിക്കുന്ന കാഴ്ച. വിവിധ കേസുകളിൽപ്പെട്ട്‌ തീരുമാനമാകാതെ വർഷങ്ങളോളം ഇവ ഉപയോഗശൂന്യമായി തുരുമ്പെടുത്ത്‌ നശിക്കുകയാണ്‌ പതിവ്‌. ഇത്തരം കേസുകളിൽപ്പെട്ടവരോട്‌ ഒരു നിശ്ചിതതുക ഈടാക്കി, വാഹനങ്ങൾ വിട്ടുകൊടുക്കുകയോ പഴയവാഹനങ്ങൾ ആക്രിവിലയ്ക്ക്‌ വിറ്റ്‌ ആ തുക സർക്കാർ ഖജനാവിലേക്ക്‌ മുതൽക്കൂട്ടുകയോ ചെയ്യേണ്ടതല്ലേ?.