ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്നത് കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ കരകയറിക്കൊണ്ടിരിക്കുന്ന പൊതുഗതാഗതരംഗത്തിനും സ്വകാര്യവാഹനങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവർക്കും വലിയ തിരിച്ചടിയാണ്. ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് 10 ദിവസംകൊണ്ട് ഉയർത്തിയത്. ചൈനപോലുള്ള രാജ്യങ്ങൾ ഇന്ധനവില കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.