പ്രതിസന്ധികളിൽനിന്നുള്ള മോചനത്തിന് ആത്മഹത്യ പരിഹാരമായി കാണുന്ന പ്രവണത കൂടിവരുകയാണ്. ഇല്ലായ്മകൾക്കിടയിൽ വിദ്യാസമ്പന്നർപോലും ആത്മഹത്യയെന്ന നിമിഷനേരത്തെ വൈകാരിക പ്രവർത്തനത്തെ ഏക രക്ഷാമാർഗമായി കാണുന്നു. ശരീരത്തിന്റെ ആരോഗ്യംപോലെത്തന്നെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന തിരിച്ചറിവ് ഉണ്ടാക്കാനും ജനത്തെ ബോധവത്‌കരിക്കാനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്.