# മുരളി കൈമൾ
കുഞ്ഞൻ തുമ്പിക്കൈയാൽ അമ്മയുടെ കാലിൽ ചുറ്റിപ്പിടിച്ച് ഉണർത്താൻ ശ്രമിക്കുന്ന ആറുമാസമുള്ള കുട്ടിയാന. ‘സ്നേഹത്തിന്റെ കാട്ടുനടപ്പാണ്’ കുട്ടിയാന പ്രകടിപ്പിച്ചത്. ഏഴുമാസംമുൻപ്, ഒരു കർക്കടകപ്പുലരിയിൽ അമ്മയുടെ കാൽപ്പാദം തടവി തണുപ്പകറ്റി, തിരിച്ച് ജീവനിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടും ‘രംഗബോധമില്ലാത്ത കോമാളി’ അമ്മയെ കവർന്നെടുത്തു. വിളികൾക്ക് മറുപടി തരാത്ത ലോകത്തേക്കാണ് എന്റെ അമ്മയും പോയത്.