# ബോസ് കൃഷ്ണമാചാരി
ഡിജിറ്റോണമി ചർച്ച വായിച്ചു. വിജ്ഞാന സാമ്പത്തിക നിക്ഷേപമൊരു നല്ല തിരിച്ചറിവാണ്, നോളജിനെ എങ്ങനെ ക്രീയേറ്റീവ് (സൗന്ദര്യശാസ്ത്രമായി) ഇക്കോണമി ആക്കാൻ പറ്റും ?
മിക്ക നല്ലസംരംഭങ്ങളുടെയും പരാജയത്തിനുപിറകിൽ നമുക്കില്ലാതെ പോകുന്ന ബ്രാൻഡിങ്, ഡിസൈനിങ് എസ്‌തെറ്റിക്സ് എന്നിവയുടെ അഭാവമാണ്. ആപ്പിൾ ഇന്നും ലോകത്തിലെ മികച്ച ഡിസൈൻ ലോഗോ / ബ്രാൻഡായി നിൽക്കുന്നതിനു കാരണം അതിന്റെ മിനിമലിസ്റ്റ് എസ്‌തെറ്റിക്സ് ആശയമാണെന്നുള്ളതൊന്നുകൊണ്ടു മാത്രമാണ്. സ്റ്റീവ് ജോബ്‌സ് ക്ഷണിച്ചുവരുത്തിയത് കലാകാരനും ഡിസൈനറുമായ ജോനാഥൻ ഈവ് ആണ് ആ ലോകോത്തര ആപ്പിൾ മാതൃക വരച്ചത്.
കെ-ഫോൺ വരുമ്പോഴും അതിന്റെ ഡിസൈൻ ഗംഭീരമാവുമെന്ന് ആശിക്കുന്നു. കലയും സംസ്കാരവും സയൻസും കൈ കോർക്കാത്തതൊന്നും പുതിയ തലമുറ അംഗീകരിക്കില്ല ! സാമ്പത്തികവളർച്ച സയൻസിലും സംസ്കാരത്തിലും സൗന്ദര്യത്തിലൂടെയുള്ള അറിവിലൂടെ !
ഒരു നാടിന്റെ സൗന്ദര്യം ആദ്യമായി സ്പർശിക്കുന്നതു കണ്ണിലൂടെ, പിന്നെ പ്രകൃതിയുടെ തൊട്ടറിവോടെ !
ക്രീയേറ്റീവ് കാഴ്ചപ്പാടുകൾ മനുഷ്യനെ സ്വതന്ത്രനാക്കട്ടെ, കൂടെ, ഒരുമിച്ച്.
സീസൺ ടിക്കറ്റ് അനുവദിക്കണം
# സുനിൽ ശിവദാസ്, പുതുപ്പള്ളി, കായംകുളം
രാജ്യത്ത് അൺലോക്കിന്റെ ഭാഗമായി ട്രെയിൻ ഗതാഗതം ഘട്ടംഘട്ടമായി ആരംഭിച്ചിട്ടുണ്ട്. ഏകദേശം എക്സ്പ്രസ് ട്രെയിനുകൾ കൃത്യമായി ഓടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. എല്ലാം സ്പെഷ്യൽ ട്രെയിനുകളായാണ് ഓടുന്നത്. കേരളത്തിലെ സർക്കാർ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും ട്രെയിനിലെ സ്ഥിരംയാത്രക്കാരാണ്. സമയവും ചെലവും ലാഭമാണെന്നതാണ് അതിന്റെ പ്രധാന കാരണം. ഇപ്പോൾ ശനിയാഴ്ച ഉൾപ്പെടെ പ്രവൃത്തിദിനമാക്കിയിരിക്കുകയാണ്. ആയതുകൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ട്രെയിനിൽ സീസൺ യാത്ര അനുവദിക്കണം. സ്ഥിരമായി യാത്രചെയ്യുന്ന സാധാരണക്കാരന് അത് ആശ്വാസകരമാണ്.