കോവിഡ് രോഗം നമ്മുടെ നാടിനെയാകെ പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്. സ്കൂൾ ക്ളാസുകൾ ഓൺലൈനിലേക്ക് മാറിയിരിക്കുന്നു. പാഠപുസ്തകങ്ങളെ മാത്രം അധികരിച്ചു നടക്കുന്ന ക്ളാസുകൾ ഔപചാരിക വിദ്യാഭ്യാസവൃത്തപരിധിയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സർഗാത്മക വാസനകളെയും തൊഴിൽ-പൊതു അവബോധങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്.
കാർഷികവൃത്തി, ചെറുകിട കൈത്തൊഴിലുകൾ, ഇതര സർഗാത്മക കലാപഠനങ്ങൾ എന്നിവ ഓൺലൈൻ ഔപചാരിക പഠനത്തോടൊപ്പം കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കാനായാൽ അതവരുടെ മാനസിക ഔന്നത്യത്തിനും നാടിന്റെ വികസനത്തിനും ഏറെ പ്രയോജനപ്പെടും. ഇതിനായി വിദ്യാഭ്യാസ വിദഗ്‌ധരുടെ നേതൃത്വത്തിൽ ഈ മേഖലകളിൽപ്പെട്ടവരുടെ ഒരു പാനൽ തയ്യാറാക്കുകയും നല്ല ക്ളാസുകൾക്ക് രൂപംനൽകുകയും കുട്ടികളെ ഓൺലൈനിലൂടെ പഠിപ്പിച്ചുകൊടുക്കുകയും ചെയ്യാനാവുമോയെന്ന് ആലോചിക്കുകയും തീർച്ചയായും നടപ്പാക്കാൻ ശ്രമിക്കേണ്ടതുമാണ്. മാറിയ, പ്രതിസന്ധികളുടെ ഇക്കാലത്ത് അതിനെയൊക്കെ അതിജീവിക്കാനും സമൂഹത്തിന് നല്ല പാഠങ്ങൾ പകർന്നുകൊടുക്കാനും അനൗപചാരിക പാഠങ്ങൾ സഹായിക്കും. രാഷ്ട്രപിതാവ് അനുശാസിച്ച വഴിയും ഇതാണല്ലോ.