‘മാതൃഭൂമി’ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ‘മാറ്റം ലക്ഷ്യമിട്ട് ഇന്ത്യ’ എന്ന തലക്കെട്ടോടെ തയ്യാറാക്കിയ റിപ്പോർട്ട് ശ്രദ്ധേയമായി. വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്‌കാരം ഏതൊരു രാഷ്ട്രത്തെ സംബന്ധിച്ചും അനിവാര്യമാണ്. നമ്മുടെ രാഷ്ട്രത്തിന്റെ തനിമയെ നിലനിർത്തിക്കൊണ്ട് മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഒരു മികച്ച വിദ്യാഭ്യാസസമ്പ്രദായം നിലവിൽവരണം. ഇന്ത്യക്ക് വിശ്വഗുരുവെന്ന പേര് വീണ്ടെടുക്കാനാകണം.
അധ്യാപനത്തിന് നൽകിയ പ്രാധാന്യം ഉൾക്കാഴ്ചയോടു കൂടിയുള്ളതാണ്. വൈജ്ഞാനികസമ്പത്ത് മാത്രമല്ല, ഉന്നതമായ ചിന്തയും വിശാലമായ കാഴ്ചപ്പാടും അധ്യാപകർക്ക് ആവശ്യമാണ്. തങ്ങളുടെ ശിഷ്യഗണങ്ങളെ മികച്ച പൗരന്മാരാക്കി വളർത്താൻ കഴിയുക അത്തരത്തിലുള്ള അധ്യാപകർക്കാണ്.