മാതളനാരങ്ങ വിൽക്കുന്നത്‌ 70 രൂപയ്ക്ക്‌. കർഷകനു കൈയിൽകിട്ടുന്നത് വെറും രണ്ടു രൂപ. ഉള്ളിക്ക്‌ 40 രൂപ വിപണിവിലയുള്ളപ്പോൾ കൃഷി ചെയ്യുന്നവന് വെറും രണ്ട് രൂപ ലഭിക്കും. ലാഭം ഇടനിലക്കാർക്ക്‌. കർഷകന്റെ ഉന്നമനം മാനിഫെസ്റ്റോയിൽ മഷി ഉണങ്ങാതെ കിടക്കുന്നു. ഈ സർക്കാർ കേന്ദ്രത്തിൽ ഭരണമേറ്റശേഷം ഒട്ടേറെ കൃഷിക്കാർ ആത്മഹത്യ ചെയ്തു. ഇതൊന്നും ആരുടെയും കണ്ണു തുറപ്പിച്ചിട്ടില്ല. കണ്ണടച്ചിരുട്ടാക്കിയൽ എന്തുചെയ്യും.