# ജംസീന അലി, ചെറുവാടി
കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള എല്ലാ തരത്തിലുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകയാണെന്ന് മാതൃഭൂമി മുഖപ്രസംഗത്തിൽ സൂചിപ്പിക്കുന്നു. കെ.എസ്.ആർ.ടി.സി.യെ സ്വകാര്യവത്‌കരിക്കുകയാണ് സർക്കാരിന്റെ മുമ്പിലുള്ള ഏകമാർഗം. ജീവനക്കാരുടെ ജോലിക്ക് ഭീഷണിയാകാത്തവിധം കെ.എസ്.ആർ.ടി.സി.യെ സ്വകാര്യവത്‌കരിക്കാനുള്ള ആർജവം സർക്കാർ കാണിക്കണം. അഞ്ചുവർഷംകൊണ്ട് സർക്കാർ 5000 കോടി രൂപ കെ.എസ്.ആർ.ടി.സി.ക്കുവേണ്ടി ചെലവഴിച്ചു എന്നത് ഗൗരവമായ കാര്യമാണ്. ചുരുങ്ങിയത് 1500 പാലം നിർമിക്കാനുള്ള തുകയാണ് 5000 കോടി രൂപ.