ഷാജി ബി. മാടിച്ചേരി, ഒറ്റത്തെങ്ങ്

കോവിഡ് വാക്സിൻ മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് വാർത്ത കണ്ടിരുന്നു. എന്നാൽ, ഇതിനുള്ള സംവിധാനങ്ങളൊന്നും കണ്ടിട്ടില്ല. ആകെ ചെയ്യാൻ കഴിയുന്നത് അടുത്ത ദിവസത്തേക്കുള്ളസ്ലോട്ടുകൾ മാത്രം. കഴിഞ്ഞ നാലഞ്ച് ദിവസം ബുക്കിങ്‌ തീരെ ഇല്ലായിരുന്നു. വീണ്ടും തുടങ്ങിയപ്പോഴുള്ള അവസ്ഥ തത്കാൽ ടിക്കറ്റ് ബുക്കിങ്‌ പോലെയുമായി.