സുജ കെ.വി., കോതമംഗലം

കേരള ആരോഗ്യസർവകലാശാലയുടെ മൂന്നാംവർഷ എം.ബി.ബി.എസ്. പാർട്ട് രണ്ട് -മെഡിസിൻ പേപ്പർ രണ്ടിന്റെ ചോദ്യങ്ങൾ കുട്ടികൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. ആശയ വ്യക്തതയില്ലാതെ എട്ടു ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഏഴുപ്രാവശ്യം മാറ്റിവെച്ച ഈ പരീക്ഷകൾ നടത്തിയപ്പോൾ, ഈ കൊറോണക്കാലത്ത് ഈ ചോദ്യപ്പേപ്പർ കുട്ടികളായ ഞങ്ങളിൽ മാനസിക സംഘർഷം ഉണ്ടാക്കിയിരിക്കയാണ്. ബന്ധപ്പെട്ട അധികാരികൾ ഈപ്രശ്നം മുഖവിലയ്ക്കെടുത്ത്‌ വേണ്ട നടപടികൾ സ്വീകരിക്കണം.