ഡോ. റോയ് എം. തോമസ്, കൊച്ചി സർവകലാശാല

കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസിനുള്ള സമയക്രമം ‘കുറഞ്ഞത് 12 ആഴ്ചയായി’ ദീർഘിപ്പിച്ചിരിക്കയാണല്ലോ, അതാണ് കൂടുതൽ ഫലപ്രദം എന്നാണ് ഇപ്പോൾ വാദം. എന്നാൽ, യു.കെ.യിൽ രണ്ടാം ഡോസിനുള്ള സമയക്രമം ഇപ്പോൾ കുറച്ചിരിക്കുന്നു. നേരത്തേ ബുക്ക് ചെയ്തവർക്ക് രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞാൽ എടുക്കാമെന്നും പറയുന്നു. ആരു പറയുന്നത് വിശ്വസിക്കണം? സത്യത്തിൽ വാക്സിൻ ലഭ്യതക്കുറവല്ലേ ഇങ്ങനെ മാറ്റിപ്പറയാൻ കാരണം? ജനങ്ങളുടെ ഇത്തരം സംശയങ്ങൾക്ക് കൃത്യമായി വിശദീകരണം തരണം. എല്ലാവർക്കും വാക്സിൻ മുൻപ് അറിയിച്ച തീയതികളിൽ ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി എടുക്കണം.