അഭിലാഷ് ജി.ആർ.

ശുഭപ്രതീക്ഷയുടെ കിരണങ്ങളാണ് ഈ സമയത്തും മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. പൂർണമായും സാമൂഹികജീവിയായ മനുഷ്യന് സഹകരണമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഈ ലോക്ഡൗൺ സമയത്ത് നിർദേശിച്ചിരിക്കുന്ന നിബന്ധനകൾ, നിയന്ത്രണങ്ങൾ, വീട്ടിൽത്തന്നെ ഇരിക്കേണ്ട അവസ്ഥ, കോവിഡ് പോസിറ്റീവ് ആയവർ തുടർച്ചയായി കുടുംബാംഗങ്ങളിൽനിന്ന് ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥ, ഒരു വീട്ടിൽത്തന്നെയുള്ള പല കോവിഡ് രോഗികൾ പല മുറികളിൽ ഒറ്റപ്പെട്ട് ഇരിക്കുന്ന അവസ്ഥ, ഇതൊക്കെ മനുഷ്യന് ഉൾക്കൊള്ളാനും തുടർന്നുപോകാനും കഴിയാത്ത കാര്യങ്ങളാണ്.

ഇവിടെയാണ് ‘ഗോൾഡിലോക്ക്’ ദിനചര്യയുടെ പ്രാധാന്യം. ബന്ധുക്കളുമായും കുടുംബാംഗങ്ങളും അയൽപക്കക്കാരുമായും സുഹൃത്തുക്കളുമായും ഒക്കെ ആശയവിനിമയം നടത്തുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്യുകയും എന്നാൽ, ശാരീരിക അകലം

പൂർണമായും പാലിക്കുകയും ഡബിൾ മാസ്ക് നിർബന്ധമായും ധരിക്കുകയും താൻകാരണം മറ്റൊരാൾക്ക് രോഗം വരാനിടയാവില്ല എന്ന നിർബന്ധബുദ്ധിയോടെ സ്വയംതന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവരീതിയാണ് ‘ഗോൾഡിലോക്ക്’ പെരുമാറ്റരീതി. സ്വയം ഈ സ്വഭാവരീതിയിലേക്ക് ലോക്‌ഡൗൺ കാലയളവിൽ ബോധപൂർവമുള്ള മാനസിക മുൻകരുതൽ എടുക്കുന്നത് മഹാമാരിയെ പിടിച്ചുനിർത്താൻ സഹായിക്കും. അതോടൊപ്പം തിരികെയുള്ള പഴയ മാനസികാവസ്ഥയിലേക്ക് പോകുന്നതിനു പ്രയാസവും ഉണ്ടാവുകയില്ല.