എസ്. രമണൻ, കുഴൽമന്ദം

ജ്യോതിബസുവിന് ഇന്ത്യൻപ്രധാനമന്ത്രിയാവാൻ ലഭിച്ച അവസരമാണ്‌ പാർട്ടിതന്നെ ഇല്ലാതാക്കിയത്. ‘ചരിത്രപരമായ മണ്ടത്തരം’ എന്ന വിശേഷണത്താലാണ് ഇപ്പോഴും അതറിയപ്പെടുന്നത്. എന്നാൽ, ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രിയാവാൻ കഴിയാതെപോയത് പാർട്ടിയുടെ പുരുഷാധിപത്യ-സ്ത്രീവിരുദ്ധ-സവർണ താത്‌പര്യങ്ങൾ മൂലമാണെന്നത് അനിഷേധ്യമായ വസ്തുതയാണ്.

ഗൗരിയമ്മ ചരിത്രമായപ്പോൾ നടത്തിയ ചരമോപചാരപ്രസ്താവനകളും മൃതദേഹത്തിൽ പാർട്ടിപ്പതാക പുതപ്പിച്ചതും പ്രായശ്ചിത്തമായി കണക്കാക്കാനാവില്ല. ഗൗരിയമ്മയെപ്പോലൊരു നേതാവിനെ പ്രസവിക്കാൻ ഇനി കേരളത്തിന് കഴിയില്ല. അതുതന്നെയാണ് ഗൗരിയമ്മയുടെ സ്മരണകളെ അനശ്വരമാക്കുന്നതും.