ഭാരതം ഭയക്കുന്നു,

കേരളം വിറയ്ക്കുന്നു,

ചത്തുവീഴുന്നൂ മർത്ത്യർ

നിത്യവും, കൊറോണയാൽ!

എന്തുചെയ്താലും നിത്യം

ക്രൂരനാഗത്തെപ്പോലെ

ചീറ്റിയിങ്ങടുക്കുന്നു

ഭീകരൻ കൊറോണയും

ഘോരമാം കടൽക്കാറ്റിൽ

തിരവന്നടിച്ചിട്ടു

പാരമാമണൽ ദൂരെ-

പ്പോയിടും കണക്കയ്യോ

തീർന്നുപോകുന്നേനിപ്പോൾ

മാനുഷരഹോ കഷ്ടം!

ദുഷ്ടനാം കൊറോണയും

ശക്തികാട്ടുന്നു നിത്യം

ധീരരാം ജനങ്ങളെ

ഭീരുക്കളാക്കീടുന്നു

ക്രൂരനാം കൊറോണതൻ

തേർവാഴ്ച നിരൂപിച്ചാൽ

ഭദ്രമായ് ഭയംതീർന്നു

പാരിടം തന്നിൽ വാഴാ-

നെത്ര കാത്തിരിക്കേണ-

മെന്നു ചിന്തിപ്പൂ മർത്ത്യർ

വന്നിടും ശുഭം മേലി-

ലെന്നു ചിന്തിച്ചീമർത്ത്യർ

ഖിന്നത വെടിഞ്ഞന്നു

വാണിടാൻ കൊതിക്കുന്നു?