ജുനൈദ്, പഴയ വൈത്തിരി
യു.ഡി.എഫിന് പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് വെൽഫെയർ പാർട്ടിയുമായി സഖ്യത്തിലായതു തന്നെയാണ്. സഖ്യത്തിനുവേണ്ടി കെ.പി.സി.സി. പ്രസിഡന്റുതന്നെ ശ്രമിച്ചെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻതന്നെ വെളിപ്പെടുത്തി. ഒരുകാരണവശാലും ഇത്തരം പാർട്ടികളുമായി സഖ്യത്തിന് പോകില്ലെന്ന് മുമ്പ് ലീഗ് ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം കാറ്റിൽപ്പറത്തിയതിന്റെ അനന്തരഫലമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. നാലു വോട്ട് കിട്ടുമെന്നുകരുതി ആർത്തിപിടിച്ച് സഖ്യത്തിനുള്ള തീരുമാനമെടുക്കുമ്പോൾ പിന്നീടുവരുന്ന ബുദ്ധിമുട്ടുകൾ ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ്. കക്ഷിനേതാക്കൾ ചിന്തിക്കുന്നത്, നിയമസഭാ തിരഞ്ഞെടുപ്പടുത്ത ഈ അവസരത്തിൽ നന്നായിരിക്കും.