കേരളം ഇന്ത്യയിലെ മറ്റൊരു ചിറാപുഞ്ചിയായി തീർന്നിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് എത്രയോ മാസങ്ങളായി പെയ്യുന്ന മഴ. നിത്യവും വാഹനങ്ങൾ പുറംതള്ളുന്ന ടൺകണക്കിന് കാർബൺ ഡൈയോക്‌സൈഡ് അന്തരീക്ഷത്തിലെത്തി ചൂടുപിടിക്കുകയും ആ ചൂട് അകറ്റാൻ അന്തരീക്ഷം സമുദ്രത്തിൽനിന്നു നീരാവി വലിച്ചെടുക്കുകയും ചെയ്യുന്നു. അതാണ് ന്യൂനമർദമെന്നു പറയുന്നത്. ന്യൂനമർദം കൊണ്ടുണ്ടാകുന്ന മഴമേഘങ്ങൾ കാറ്റിന്റെ ഗതിക്കനുസരിച്ചു ഭൂപ്രദേശങ്ങളിലേക്ക്‌ പ്രവഹിച്ചാണ് മഴയായി പെയ്യുന്നത്. അമിതമായ വാഹനപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാരുകൾക്കു കഴിയാത്തിടത്തോളം മനുഷ്യജീവന് വൻഭീഷണിയാണ് ന്യൂനമർദവും വൻമഴയും.

# കുന്നുകുഴി എസ്‌.മണി.