ശ്രീപ്രകാശ് ഒറ്റപ്പാലം

തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപ്പാത നടപ്പാക്കാനുള്ള കാൽവെപ്പിൽ നമുക്കുള്ളിലുദിക്കുന്ന സംശയം ഇങ്ങനെ: അമൂല്യമായ പ്രകൃതിസമ്പത്തും തണ്ണീർത്തടങ്ങളും കൃഷിയിടങ്ങളും ആയിരക്കണക്കിന് ആൾക്കാരുടെ ആവാസകേന്ദ്രങ്ങളും ഉപജീവനോപാധികളും തകർക്കുകയും അതിഭീമമായ മുതൽമുടക്കും (നല്ലപങ്ക് വായ്പയാവാം) ഉണ്ടെങ്കിലേ പാത സാധ്യമാകൂ. കേരളംപോലുള്ള അത്യന്തം ജനസാന്ദ്രതയുള്ളയിടത്ത് നമുക്കിതിന്റെ ആഘാതം താങ്ങാനാവില്ല. നിലവിലെ റെയിൽ ശൃംഖല പൂർണമായി ഇരട്ടിപ്പിക്കുകയും റോഡുകൾ പരമാവധി വികസിപ്പിക്കുകയും ജലഗതാഗതമടക്കം ബദൽമാർഗങ്ങളും അല്ലെ ഇവിടെ വേണ്ടത്‌.