പി. പദ്‌മനാഭൻ, അന്നൂർ
മലയാളിയുടെ മനസ്സിലെ മറ്റൊരു നോവായി ബിച്ചു തിരുമലയുടെ വിടവാങ്ങൽ. അദ്ദേഹമെഴുതിയ അനുസരണയില്ലാത്ത മനസ്സ്, പുണ്യാഹം എന്നീ കവിതാസമാഹാരങ്ങളും ബല്ലാത്ത ദുനിയാവ് എന്ന നാടകവും പ്രസിദ്ധീകൃതമായിട്ടുണ്ട്. വ്യാസമഹർഷി  മഹാഭാരതത്തിലെഴുതിയ ചിറകുള്ള പർവതങ്ങളെക്കുറിച്ച് ‘മൈനാകത്തിന്റെ കഥ’ എന്നപേരിൽ പുണ്യാഹം സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘എന്നെയൊന്നനുസരി
ച്ചീടുവാൻ കൂട്ടാക്കാതെ
പിന്നെയും വ്യർത്ഥംചോദ്യം
ചോദിക്കയാണെൻ മനം’.
പ്രിയകവിക്ക് ആദരാഞ്ജലികൾ.