എസ്. രമണൻ, കുഴൽമന്ദം
അനിയന്ത്രിതമായ മണ്ണെടുക്കലും മല തുരക്കലുമാണ് എല്ലാ വർഷവും ആവർത്തിക്കുന്ന ഉരുൾപൊട്ടൽ  ദുരന്തങ്ങളുടെ അടിസ്ഥാന കാരണം. അടുത്ത വർഷത്തെ ദുരന്തം ഒഴിവാക്കാൻ അതുരണ്ടും നിരോധിക്കുകയാണ് വേണ്ടത്. ആവശ്യമാണല്ലോ കണ്ടുപിടിത്തത്തിന്റെ മാതാവ്. മെറ്റൽ ലഭിക്കാതായാൽ അതില്ലാതെയുള്ള കെട്ടിടനിർമാണത്തിനുള്ള പുതിയ രീതികൾ കണ്ടുപിടക്കപ്പെടും. രാഷ്ട്രീയപ്പാർട്ടികളുടെയും ഉദ്യോഗസ്ഥരുടെയും കാമധേനുവാണ് ക്വാറികൾ എന്നതാണ് സത്യം.
ഒരു ദുരന്തവും ഈ രണ്ടുകൂട്ടരെയും ബാധിക്കാത്തതുകൊണ്ടാണ് സർക്കാർ സ്പോൺസർ ചെയ്യുന്ന ഈ തുടർക്കൊലകൾ അരങ്ങേറുന്നത്. സർക്കാർതന്നെയാണ് ഈ കേസിൽ ഒന്നാം പ്രതി. ഹൃദയപക്ഷം, മനുഷ്യപക്ഷം എന്നൊക്കെ പറഞ്ഞതുകൊണ്ടായില്ല; താത്‌കാലികമായിട്ടെങ്കിലും ക്വാറികൾ നിരോധിക്കാനുള്ള ആർജവം ഇടതുപക്ഷം കാണിക്കണം