ടി. ശിവൻ, എടക്കുന്നി വാരിയം, ഒല്ലൂർ
ടൂറിസത്തിന് എല്ലാതരത്തിലും യോജിക്കുന്ന സ്ഥലമാണ് കേരളം. കായലും പുഴകളും നദികളും മലകളും കടലും പൂരവും തെയ്യവും പെരുന്നാളും ക്ഷേത്രങ്ങളും പള്ളിയുമൊക്കെയായി ആസ്വാദനത്തിനുള്ള എല്ലാം വകകളും ഇവിടെയുണ്ട്.
എന്തുകൊണ്ട് കെ.എസ്.ആർ.ടി.സി.ക്ക് അതിന്റെ ചുമതല എടുത്തുകൂടാ. മീൻ വിൽക്കാനും മദ്യം വിൽക്കാനും ആലോചിച്ചനേരം ഇതിനെക്കുറിച്ചും ആലോചിച്ചുകൂടേ ?
ലോക്കൽ പാക്കേജുകൾ ഉണ്ടാക്കി ടൂറിസ്റ്റുകളുടെ യാത്ര 
കെ.എസ്.ആർ.ടി.സി.ക്ക് ഏറ്റെടുക്കാം.ലോ ഫ്ളോർ എ.സി.ബസുകൾ ഉപയോഗിക്കാം. തൃശ്ശൂർ പൂരം കാണാൻ, ആറാട്ടുപുഴ പൂരം കാണാൻ, പെരുവനം പഞ്ചാരി കാണാൻ, എടക്കുന്നി പഞ്ചാരി കാണാൻ, ഒല്ലൂർ പെരുന്നാൾ കാണാൻ. എല്ലാമാസവും ഗുരുവായൂർ ദർശനം, ശബരിമലയാത്ര, അതിരപ്പിള്ളി കാണാൻ, ആലപ്പുഴ കാണാൻ, പാലക്കാട് കോട്ട കാണാൻ.
ഓരോ ജില്ലയിലും കാണാൻ പലതുമുണ്ട്. ഒരുദിവസത്തെ പ്രോഗ്രാം. സ്കൂളുകൾ, പല സംഘടനകളൊക്കെ ഇത് ഉപയോഗിക്കും. കോവിഡ് കാലം കഴിയുമ്പോൾ കെ.എസ്.ആർ.ടി.സി. ഇതിനെക്കുറിച്ചൊന്ന് ആലോചിക്കേണ്ടതാണ്.