സുരേഷ്‌കുമാർ, കന്നൂർ, കൊയിലാണ്ടി
സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ നിക്ഷേപത്തിനും പിൻവലിക്കാനുമുള്ള സ്ലിപ്പുകൾ ഒരേ നിറമായതിനാൽ ഉപഭോക്താക്കൾ വല്ലാതെ വലയുന്നു. അഭ്യസ്തവിദ്യരായ ആളുകൾപോലും ഫോം മാറി പൂരിപ്പിച്ച്‌ ക്യൂനിന്നതിനുശേഷമാണ്‌ തെറ്റ്‌ മനസ്സിലാക്കുന്നത്‌. വിദ്യാഭ്യാസമില്ലാത്തവരുടെയും പ്രായമായവരുടെയും അനുഭവം പറയേണ്ടതില്ലല്ലോ. നിക്ഷേപത്തിനും പിൻവലിക്കലിനുമായുള്ള ഫോം രണ്ടുനിറത്തിലാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം.