ദിവാകരൻ മത്തത്ത്‌, പിണറായി
‘രാഷ്ട്രീയമില്ല, സൗഹൃദംമാത്രം’ -ശ്രീ എം മാതൃഭൂമി പ്രതിനിധി പി.പി. ശശീന്ദ്രന്‌ അനുവദിച്ച ടെലിഫോൺ അഭിമുഖം വായിച്ചു. 
എല്ലാവരുടെയും നന്മമാത്രം ആഗ്രഹിക്കുന്ന ശ്രീ എം സ്വയം ഉയർത്തിക്കാട്ടാനോ സ്വാർഥലാഭത്തിനോവേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയല്ല. ഇടുങ്ങിയ ചിന്തകളിൽനിന്ന്‌ നമ്മളെ ഉയർത്തുന്നതിനുവേണ്ടി ചിന്തിക്കുന്ന ആളാണ്‌. അതുകൊണ്ടുതന്നെ കേരളം മുഴുവനും അദ്ദേഹത്തിന്റെ സദ്‌പ്രവൃത്തികൾക്കുവേണ്ടി സമർപ്പിച്ചാലും നമുക്ക്‌ നന്മയേ വരൂ.