ഇരുവള്ളൂർ ജയചന്ദ്രൻ, റിട്ട. ഹെഡ്മാസ്റ്റർ, ചേളന്നൂർ
കോവിഡ്-19ന്റെ സാഹചര്യത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾ അടച്ചിട്ടതിനാൽ 2020 മാർച്ച് 31-നും അതിനുശേഷവും വിരമിച്ചവരുടെയും മരണം, പി.എസ്.സി. നിയമനം തുടങ്ങിയ കാരണങ്ങളാൽ വന്ന ഒഴിവുകൾ നികത്തപ്പെട്ടിട്ടില്ല.ഓൺലൈൻ ക്ലാസുകൾ സുഗമമായി നടത്താനും വിദ്യാലയപ്രവർത്തനങ്ങൾക്കും തന്മൂലം തടസ്സംവരുന്നു. നിയമനങ്ങൾ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിക്കാനും എയ്ഡഡ് വിദ്യാലയങ്ങളിലെ സ്ഥിരം ഒഴിവുകളിലുണ്ടായ നിയമനങ്ങൾക്ക് അനുമതിയും അംഗീകാരവും നൽകാനും പുതിയ സർക്കാരെങ്കിലും തയ്യാറാവണം.