എ.കെ.അനിൽകുമാർ,നെയ്യാറ്റിൻകര
ഒരുമാസത്തിലേറെയായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഇപ്പോൾ സർക്കാർ നൽകിയ ഉറപ്പിന്മേൽ  അവസാനിപ്പിച്ചു എന്ന വാർത്ത കണ്ടു.   ഇപ്പോൾ  നൽകിയ ഉറപ്പുകൾ സമരം തുടങ്ങിയ സമയത്തും  സർക്കാരിന് നൽകാമായിരുന്നു.  അതിനുപകരം തിരഞ്ഞെടുപ്പ്ചട്ടം നിലവിൽ വന്നതിനുശേഷംമാത്രം ഒരു സർക്കാർ നൽകുന്ന ഉറപ്പുകൾ കേവലം തിരഞ്ഞെടുപ്പ് തന്ത്രമായിമായിമാത്രമേ കാണാൻ പറ്റുകയുള്ളൂ.  അധികാരം കൈയ്യിലുള്ളപ്പോൾ സമരക്കാർക്ക് അനുകൂലമായ നടപടികൾ കൈക്കൊള്ളാതെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം നടത്തുന്ന ഇത്തരം ഉറപ്പുകൾക്ക് എന്ത് സാധുതയാണുള്ളത്?