കെ.കെ. കുഞ്ഞിക്കണാരൻ, 
മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം, പേരാമ്പ്ര.
കേരളത്തിൽ വാഹനങ്ങളുടെ എണ്ണവും വാഹനാപകടങ്ങളും അഖിലേന്ത്യാ ശരാശരിയെക്കാളും കൂടുതലാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. മരണനിരക്കും കൂടുതലാണ്‌. പ്രായപൂർത്തിയാകാത്ത കുട്ടികളും ലൈസൻസില്ലാത്തവരും വാഹനമോടിച്ച്‌ ദിനംപ്രതി അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്‌. ഈവക കാര്യങ്ങൾ പരിഗണിച്ച്‌ ട്രാഫിക്‌ ബോധവത്‌കരണം അഞ്ചാം ക്ളാസുമുതൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന്‌ പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ പ്രധാന രാഷ്ട്രീയപ്പാർട്ടികൾ തയ്യാറാകണം