കെ.പി.സി.സി. ആദ്യ സെക്രട്ടറിയായ കെ. മാധവൻനായരെപ്പറ്റിയുള്ള 'പോർക്കളത്തിൽ പടക്കുതിരമേൽ മരിച്ച യോദ്ധാവ്‌' എന്ന ലേഖനത്തോടൊപ്പം നൽകിയ കത്ത്‌ പണ്ഡിറ്റ്‌ നെഹ്‌റു മാധവൻനായർക്ക്‌ അയച്ചതാണ്‌. ഗാന്ധിജി അയച്ചതാണ്‌ എന്നാണ്‌ തെറ്റായി അടിച്ചുവന്നത്‌. പിഴവ്‌ പറ്റിയതിൽ ഖേദിക്കുന്നു. 1928 ജൂൺ 10ന്‌ പണ്ഡിറ്റ്‌ജി അയച്ച പ്രസ്‌തുത കത്തിൽ കേരളത്തിൽ രാഷ്‌ട്രീയപ്രവർത്തനം ഊർജിതമാക്കേണ്ടതിന്റെ ആവശ്യകതയും പ്രവർത്തന ചെലവിനായ്‌ സംഖ്യ സ്വരൂപിക്കേണ്ടതി​നെപ്പറ്റിയും പരാമർശിക്കുന്നു. ഇതിന്റെ ഭാഗമായി താൻ 50 രൂപ നൽകുന്നതായും കത്തിൽ പറയുന്നുണ്ട്‌.
പത്രാധിപർ