പാണൻകണ്ടി രാമകൃഷ്ണൻ, ബാലുശ്ശേരി.
സഹിക്കാൻ കഴിയുന്നതിലുമപ്പുറം സഹിക്കുന്ന സഹ്യന്റെ മക്കളിൽ തുടർച്ചയായ മൂന്നുമരണം മാതൃഭൂമി വരച്ചുകാട്ടിയത് നോവിന്റെ ആഴം കൂട്ടുന്നു. കാടിറങ്ങുന്ന മിണ്ടാപ്രാണികൾ തങ്ങളുടെ ലോകാതിർത്തിക്കുള്ളിൽ മരണക്കെണിയിലകപ്പെടുന്ന സംഭവങ്ങൾ നിത്യവാർത്തയാകുമ്പോൾ അപകട സാധ്യതയ്ക്ക് വഴിവെക്കുന്ന നാട്ടതിർത്തികളിലെ അപകടച്ചുഴികൾ കുറയ്ക്കാനെങ്കിലും നാടും കാടും കാക്കുന്നവർ ബദ്ധശ്രദ്ധരാവേണ്ടതുണ്ട്. മിണ്ടാപ്രാണികൾ കളിച്ചുപുളച്ചു രസിക്കേണ്ടയിടങ്ങൾ നിരന്തര കൈയേറ്റങ്ങൾക്ക് വിധേയമാകുന്നത് പഠനവിഷയമാക്കുക തന്നെ വേണം.