ഡോ. കെ. ശശിധരൻ, മുൻ സംസ്ഥാന ട്രഷറർ, 
ഐ.എം.എ. ചെയർമാൻ, കണ്ണൂർ ജില്ല
എം.ബി.ബി.എസ്. പഠനം കഴിഞ്ഞ ഒട്ടേറെ ഡോക്ടർമാർ സർജറി പഠനത്തിന്‌ അവസരംകാത്ത്‌ നിൽക്കുകയാണ്. പഠനം പൂർത്തിയാക്കിയവർക്ക് അതേമേഖലയിൽ തുടർപഠനത്തിന് പി.ജി. സീറ്റുകൾ വർധിപ്പിക്കുന്നതിനുപകരം സങ്കരവൈദ്യത്തെ പ്രോത്സാഹിപ്പിക്കാൻ നീക്കങ്ങൾ നടത്തുന്നത് അപലപനീയമാണ്. ഗ്രാമീണമേഖലയിൽ ഡോക്ടർമാരുടെ സേവനം കുറവാണെന്ന വാദവുമുണ്ട്. വൈദ്യശാസ്ത്രശാഖകളെ കൂട്ടിക്കലർത്തി ‘പാതിവെന്ത’ സ്പെഷ്യലിസ്റ്റുകളെ സൃഷ്ടിക്കാനുള്ള നീക്കം ഗ്രാമീണജനതയുടെ ആരോഗ്യം കൈയിലെടുത്ത് അവരോട് കാണിക്കുന്ന അനീതിയാണെന്ന വസ്തുത കാണേണ്ടതാണ്. 
  സങ്കരവൈദ്യത്തെ എതിർക്കുന്നതോടൊപ്പം ആയുർവേദമടക്കം എല്ലാ വൈദ്യശാഖകളുടെയും തനിമയും മേൻമയും കാത്തുസൂക്ഷിക്കപ്പെടേണ്ടതാണെന്ന് എടുത്തുപറയാൻ ആഗ്രഹിക്കുന്നു.