ഡോ. ബി. ഇഫ്തിഖാർ അഹമ്മദ്
തന്റെ തറവാട്ടു വേരുകളുള്ള കണ്ണൂർ ചെറുതാഴം പ്രദേശത്തുകൂടി കടന്നുപോകുന്ന കെ.എസ്.ടി.പി. റോഡിന് അനുബന്ധമായി പണിത അടുത്തില രാമപുരത്തെ വഴിയോരവിശ്രമകേന്ദ്രത്തിൽ മലയാളത്തിന്റെ മഹാകവി ചെറുശ്ശേരിയുടെ പ്രതിമ വെക്കണം.കുട്ടികളുടെ പരിപ്രേക്ഷ്യത്തിൽകൂടി കവിതകൾ സമ്മാനിച്ച ചെറുശ്ശേരിയുടെ ഒരു പ്രതിമ ഈ വിശ്രമകേന്ദ്രത്തിൽ ഒരുക്കിയാൽ, ദീർഘദൂര യാത്രക്കാർക്കും തദ്ദേശീയർക്കും കുട്ടികളുടെ പാർക്കിൽവെച്ച് കവിയെ ഓർമിക്കാനും പരിചയമില്ലാത്ത പുതുതലമുറയ്ക്ക് പരിചയപ്പെടാനും അവസരം ലഭിക്കും. വിശ്രമത്തിന് ഉപയോഗിക്കുന്ന ചെറിയ വേളയിലെങ്കിലും തങ്ങൾ കൃഷ്ണഗാഥാരചയിതാവിന്റെ ജന്മംകൊണ്ട് പുണ്യമായ മണ്ണിലാണ് നിൽക്കുന്നതെന്ന അപൂർവഭാഗ്യവും ലഭിക്കും.