‘സ്വാതന്ത്ര്യസമര സേനാനികളായ ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ഭാരതരത്ന നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി’ എന്ന വാർത്ത വായിച്ചു. ഇതുപോലെ പലർക്കും ഭാരതരത്ന നൽകണമെന്നാവശ്യപ്പെട്ട് പലരും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി സമീപകാലത്ത് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്.
1857 ഏപ്രിൽ എട്ടിന് ബ്രിട്ടീഷുകാർ തൂക്കിക്കൊന്ന മംഗൾപാണ്ഡെ, ഹരിയാണയിലെ ഹുക്കുംചന്ദ്, 1897 ജൂൺ 22-ന് തൂക്കിക്കൊന്ന ചപേത്കർ സഹോദരന്മാരായ ദാമോദർ, ബാലകൃഷ്ണൻ, വാസുദേവ്, 1931 ഫെബ്രുവരി 27-ന് ജീവത്യാഗം ചെയ്ത ചന്ദ്രശേഖർ ആസാദ്, 1929 ഡിസംബർ 19-ന് തൂക്കിക്കൊന്ന അഷ്ഫാക്കുള്ളാഖാൻ, 1915 നവംബർ 16-ന് ലഹോർ സെൻട്രൽ ജയിലിൽ വെച്ച് തൂക്കിക്കൊല്ലുമ്പോൾ വെറും 19 വയസ്സുമാത്രമുണ്ടായിരുന്ന കർത്താർസിങ്സരഭ, ‘‘ഹം ഹം ഇസ്കേ മാലിക്, ഹിന്ദുസ്ഥാൻ ഹമാരാ...’’ (ഹിന്ദുസ്ഥാൻ നമ്മുടേത്, ഈ രാജ്യം പരിശുദ്ധം, സ്വർഗത്തെക്കാൾ സുന്ദരം. ഈ രാജ്യം മറ്റുരാജ്യങ്ങൾക്ക് വെളിച്ചം നൽകുന്നു...)എന്ന ദേശഭക്തി ഗാനം എഴുതിയതിന്റെ പേരിൽ ബ്രിട്ടീഷുകാർ ജീവനോടെ തൊലിയുരിച്ച് ദേഹമാസകലം പന്നിനെയ്യ് പുരട്ടി തീക്കൊളുത്തിക്കൊന്ന അജിമുല്ലാ ഖാൻ, 1943 െസപ്റ്റംബർ 10-ന് മദ്രാസ് സെയ്ന്റ് ജോർജ് കോട്ടയിൽവെച്ച് തൂക്കിലേറ്റിയ കേരളീയരായ വക്കം അബ്ദുൾഖാദർ, അനന്തൻ നായർ, പഞ്ചാബി യുവാവായ ഫൗജാസിങ്, ബംഗാളി യുവാവ് സത്യേന്ദ്രചന്ദ്രബർധാൻ, 1944 ജൂലായ് ഏഴിന് തൂക്കിലേറ്റപ്പെട്ട കോഴിക്കോട്ടുകാരനായ ഷഹീദ്-എ- ഹിന്ദ് ടി.പി. കുമാരൻ നായർ എന്നിവരൊെക്ക എന്നോ ഭാരതരത്ന ബഹുമതിക്ക് അർഹതയുള്ളവരാണ്.