ജി.വി. ഋഷീന, വിദ്യാർഥിനി, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, മൊകേരി തലശ്ശേരി

മാർച്ച് 17 മുതൽ ആരംഭിക്കാനിരിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ മാറ്റി വെക്കരുത്. കാരണം എന്നെപ്പോലുള്ള എല്ലാ കുട്ടികളും പൂർണമായും പരീക്ഷയ്ക്ക്‌ മാനസികമായും ശാരീരികമായും തയ്യാറായിക്കഴിഞ്ഞു. തിങ്കളാഴ്ച മോഡൽ പരീക്ഷയും തുടങ്ങി. അവസാന നിമിഷത്തിൽ പരീക്ഷ മാറ്റി വെച്ചാൽ മാനസികമായി ഞങ്ങൾ തളർന്നു പോവും. മാത്രവുമല്ല ഏപ്രിലിൽ ചൂട് കൂടുതലാവുന്നതിനാൽ പരീക്ഷാ ഹാളിലും ഏറെ പ്രയാസമുണ്ടാക്കും. അതിനാൽ ഒരു കാരണവശാലും പരീക്ഷ നീട്ടിവെക്കരുതെന്ന് സർക്കാരിനോട് അപേക്ഷിക്കുന്നു.