കെ.എ. സോളമൻ, ആലപ്പുഴ

ദിവസേനയുള്ള കോവിഡ് കേസുകൾ വർധിക്കുന്നത് അപകടകരമാണെന്നും വരുന്ന മൂന്നാഴ്ച സംസ്ഥാനത്ത് നിർണായകമാകുമെന്നും ആരോഗ്യവകുപ്പ്. ഈ വെളിപ്പെടുത്തൽ അദ്‌ഭുതകരമായി തോന്നുന്നു, കാരണം മൂന്നാഴ്ചയ്ക്കുശേഷം വോട്ടിങ്‌ മെഷീനുകൾ തുറക്കും. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഇപ്പോൾ എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങളിൽ ഈ വകുപ്പ് എവിടെയായിരുന്നു? മൂന്നാഴ്ചയ്ക്കുശേഷം എല്ലാം നേരെയാകുമെന്ന് പറയുന്നത് എന്ത് ശാസ്ത്രീയാടിസ്ഥാനത്തിലാണ്?