തിരുവല്ല: പ്രകൃതിയുടെ പച്ചപ്പിനായി പ്രതിജ്ഞ ചെയ്ത് കുട്ടികൾ വീണ്ടും മാതൃഭൂമി സീഡിൽ അണിചേർന്നു. സീഡിന്റെ തിരുവല്ല വിദ്യാഭ്യാസ ജില്ലാ പ്രവർത്തനോദ്ഘാടനം മഞ്ഞാടി എം.ടി.എസ്.എസ്. കെ.ജി.ആൻഡ് യു.പി.സ്‌കൂളിൽ നടത്തി. 

കഴിഞ്ഞ തവണത്തെ ജെം ഓഫ് സീഡ് പുരസ്‌കാരം നേടിയ വള്ളംകുളം ഗവൺമെന്റ് യു.പി.സ്‌കൂളിലെ ജോസി എൽസ എബ്രഹാം തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.

അസിസ്റ്റന്റ് കൃഷി ഡയറക്ടർ ജോയ്‌സി കെ.കോശി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ഷേർളി ജോൺ അധ്യക്ഷത വഹിച്ചു. പ്രകാശ് വള്ളംകുളം, അന്നമ്മ ടി.ബേബി, വൽസാ മാത്യു, മാതൃഭൂമി പ്രതിനിധികളായ പി.ബി.പ്രദീപ്, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.