തിരുവല്ല : ഗവ. മോഡൽ ഹൈസ്‌കൂളിൽ ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന് ഷോപ്സ് ആൻഡ്‌ എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയൻ (സി.ഐ.ടി.യു.) രണ്ട്‌ ടി.വി. കൈമാറി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറി പി.സജി എന്നിവർ ചേർന്ന് പ്രഥമാധ്യാപികയുടെ ചാർജ് വഹിക്കുന്ന ഫാൻസിക്ക്‌ കൈമാറി.