തിരുവല്ല : പ്രളയത്തിൽ വീട്ടിൽ അകപ്പെട്ടുപോയ അമ്മയെയും പിഞ്ചുകുഞ്ഞിനെയും സാഹസികമായി രക്ഷപ്പെടുത്തി.

കടപ്ര രണ്ടാംവാർഡിൽ പുതിയേടത്ത് വീട്ടിൽ അമ്മയും മൂന്നുമാസം പ്രായമായ കുഞ്ഞും വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനത്തിനായി യുവാക്കൾ മുന്നിട്ടിറങ്ങിയത്.

ജോലിസംബന്ധമായ ആവശ്യത്തിന്‌ ഭർത്താവ് കോഴിക്കോട്ട് പോയതായിരുന്നു. രണ്ടുകിലോമീറ്റർ ദൂരത്തിലുള്ള വെള്ളക്കെട്ടിലൂടെയാണ് കായംകുളം സംസ്ഥാനപാതയിലെ പുളിക്കീഴ് ജങ്ഷനിൽ എത്തിച്ചത്.

വാർഡംഗം ഷാജി മാത്യു, അഡ്വ. ദാനിയേൽ കാരിക്കോട്ട്, റിബിൻ തിരുവല്ല, ജിബിൽ എന്നിവരെക്കൂടാതെ ഡി.വൈ.എഫ്.ഐ. പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അമ്മയെയും കുഞ്ഞിനെയും തിരുവല്ലയിലുള്ള ബന്ധുവീട്ടിലേക്ക് മാറ്റി.

Content Highlights: Rescued mother and new born baby trapped in house surrounded by water