റാന്നി: ചെറുകുളഞ്ഞി പരുത്തിക്കാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവിലിന്റെയും നമസ്കാര മണ്ഡപത്തിന്റെയും പുനരുദ്ധാരണ ഭാഗമായുള്ള ഷഡാധാര പ്രതിഷ്ഠയും ശിലാസ്ഥാപനവും വ്യാഴാഴ്ച രാവിലെ 10.54-നും 11.30-നും ഇടയ്ക്ക് നടക്കും. തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.