റാന്നി: റാന്നി ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പ് ഓൺലൈനായി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
വെച്ചൂച്ചിറ: ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം 15മുതൽ 24വരെ തീയതികളിൽ നടക്കും. കലാമത്സരങ്ങൾ 17-ന് സി.എം.എസ്.എൽ.പി.സ്കൂളിലും അത്ലറ്റിക് മീറ്റ് 23-ന് സെന്റ് തോമസ് ഹൈസ്കൂൾ മൈതാനത്തും നടക്കും.
ഫുട്ബോൾ മത്സരം 15, 16, 17 തീയതികളിൽ വെച്ചൂച്ചിറ കോളനി സ്കൂൾ മൈതാനം, വോളിബോള്‍ 18, 20, 21 തീയതികളിൽ ടൗൺ ക്ലബ്ബ് മൈതാനം, ക്രിക്കറ്റ് 16, 24 തീയതികളിൽ വെച്ചൂച്ചിറ സെൻറ് തോമസ് ഹൈസ്കൂൾ മൈതാനം, 23-ന് ഷട്ടിൽ ടൂർണമെൻറ് സി.എം.എസ്.എൽ.പി.എസ്. മൈതാനത്തും വടംവലി വെച്ചൂച്ചിറ ബസ്സ്റ്റാൻഡ് സമീപവും നടക്കും. ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കേണ്ടവർ 14-നും മറ്റുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നവർ 15-നും രണ്ടു മണിക്ക് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8547265559.