റാന്നി: വെച്ചൂച്ചിറയിൽ ഇടിമിന്നലേറ്റ് ഗൃഹനാഥന് പരിക്കേറ്റു. കൂത്താട്ടുകുളം പാറക്കാലായിൽ കുഞ്ഞൂഞ്ഞിനാണ്(52) പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പകൽ മൂന്നുമണിയോടെയാണ് സംഭവം. വെച്ചൂച്ചിറ ടൗണിൽ പോയി തിരികെവരുമ്പോൾ വീടിനുസമീപത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കക്കുടുക്കയിലെ ഒരു വീട്ടിൽ ഇടിമിന്നലിൽ നാശമുണ്ടായിരുന്നു.