കൊടുമൺ: കൊടുമൺ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പണിയുന്ന സ്നേഹവീടിന്റെ ശിലയിട്ടു . ഇടത്തിട്ട പുതുമനത്തറയിൽ രാജമ്മയ്ക്കാണ് സ്നേഹവീട് നൽകുന്നത്. കൊടുമൺ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ്, കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജ മഹേഷ് എന്നിവർ വീട് പണിയാൻ ജനമൈത്രി പോലീസിന് പിന്തുണനൽകി. കൊടുമണിലെ സുമനസ്സുകൾ വീട് പണിയുന്നതിനുള്ള സാധനങ്ങൾ സൗജന്യമായി നൽകി. സ്നേഹവീടിന്റെ കല്ലിടൽ ചടങ്ങ് കൊടുമൺ ജനമൈത്രി ബീറ്റ് ഓഫീസർമാരായ നൗഷാദ്, ശ്രീകാന്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.