അടൂർ: കേരളത്തിൽ വിലക്കയറ്റംമൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി. സാമ്പത്തികമാന്ദ്യം എല്ലാ മേഖലയിലേക്കും കടന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടൂർ നഗരസഭയ്ക്കുമുൻപിൽ യു.ഡി.എഫ്. ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹസമരത്തിൽ സംസാരിക്കുകയായിരുന്നു ജോസഫ് എം. പുതുശ്ശേരി. കോൺഗ്രസ് പറക്കോട് മണ്ഡലം പ്രസിഡന്റ് ഡി.ശശികുമാർ അധ്യക്ഷനായി. തേരകത്ത് മണി, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, ബാബു ദിവാകരൻ, ബിജു വർഗീസ്, എസ്.ബിനു, വർഗീസ് പേരയിൽ, ആനന്ദപ്പള്ളി സുരേന്ദ്രൻ, സജു മിഖായേൽ, മണ്ണടി പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.