പത്തനംതിട്ട : ചിറ്റാർ കുടപ്പനയിൽ മത്തായിയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ഉന്നതതല അന്വേഷണം വേണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനട ആവശ്യപ്പെട്ടു. വനപാലകർ കസ്റ്റഡിയിൽ എടുത്ത മത്തായി കിണറ്റിൽ വീണ് മരിക്കാൻ ഇടയായ സാഹചര്യം പരിശോധിക്കണം. വീട്ടുകാർ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ വസ്തുതാപരമായും നിഷ്പക്ഷമായും അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു.