പത്തനംതിട്ട : കോവിഡിനെ പ്രതിരോധിക്കാൻ ഡിസ്ഇൻഫെക്ഷൻ ടീമുമായി കുടുംബശ്രീ ജില്ലാ മിഷൻ. ഓരോ ബ്ലോക്കിൽ നിന്നും ഓരോ ടീം വീതമാണ് സജ്ജമാക്കിയിരിക്കുന്നത്. അഗ്‌നിശമന വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടീമിന് വിദഗ്ധ പരിശീലനം നൽകിവരുന്നു. ജില്ലയിലെ ആദ്യ ഡിസ് ഇൻഫെക്ഷൻ ടീമായ പത്തനംതിട്ട നഗരത്തിലെ ആറ് പേരുടെ പരിശീലനം പൂർത്തിയായി.