പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് വിവിധ ഡിപ്പോകളിൽനിന്നായി ചൊവ്വാഴ്ച വൈകീട്ടോടെ പത്തനംതിട്ട ഡിപ്പോയിലേക്ക് 900 ബസുകളെത്തി. റിങ് റോഡ്, ശബരിമല ഇടത്താവളം, മൗണ്ട് ബഥനി സ്കൂൾ ഗ്രൗണ്ട് എന്നിവിടെയാണ് ബസുകൾ പാർക്ക് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാവിലെ പമ്പ ഡിപ്പോയിൽനിന്നു ലഭിക്കുന്ന നിർദേശമനുസരിച്ച് ബസുകൾ പമ്പയിലേക്ക് വിട്ടുതുടങ്ങുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.