പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കുക, മിനിമംകൂലി 600 രൂപയാക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, തൊഴിൽദിനം 250 ആയി വർധിപ്പിക്കുക, തൊഴിൽസമയം രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെയാക്കുക, അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച് സംഘടിപ്പിച്ചു. രാജു ഏബ്രഹാം എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.ഭദ്രകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അഡ്വ. ആർ.സനൽകുമാർ, എം.വി.സഞ്ജു, വി.പൊന്നമ്മ എന്നിവർ പ്രസംഗിച്ചു.