പത്തനംതിട്ട: നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റി പത്തനംതിട്ട നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
കെ.അനിൽ കുമാർ അധ്യക്ഷനായി. എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് പി.കെ.അനീഷ്, കൗൺസിലർമാരായ പി.വി.അശോക് കുമാർ, ശോഭാ കെ.മാത്യു, നൗഷാദ് കണ്ണങ്കര, ആർ.സാബു, സുമേഷ് ഐശ്വര്യ, ഇക്ബാൽ അത്തിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. മാലിന്യപ്രശ്നം ചർച്ചചെയ്ത് പരിഹരിക്കാൻ ബുധനാഴ്ച കൗൺസിൽ യോഗം കൂടാമെന്ന ഉറപ്പിൽ ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു.